ഡല്‍ഹി: പതിനഞ്ചുവയസുകാരിയായ അനാഥപ്പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയോട് കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പ്രതിയ്ക്ക് ജാമ്യമനുവദിച്ച ശേഷം മദ്രാസ് ഹൈക്കോടതി ജഡ്ജി പെണ്‍കുട്ടിയെ ചെന്നുകാണാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാനായി ഇതരമാര്ഗമെന്ന നിലയിലാണ് ജഡ്ജിയുടെ നിര്‍ദേശം.
നാലുവര്‍ഷം മുന്‍പ് 2012ലാണ് പ്രതി വി. മോഹന്‍ ഏഴു വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചത്. തുടര്‍ന്ന് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ച പ്രതിക്ക് താത്ക്കാലിക ജാമ്യം അനുവദിച്ച ജസ്റ്റിസ് ഡി. ദേവദാസാണ് ഒത്തുതീര്‍പ്പിന് നിര്‍ദേശിച്ചത്.
മാനഭംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരു കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. അവിവാഹിതയായ അമ്മയായി തുടരുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിലൂടെ ഒത്തുതീര്‍പ്പിന് തയ്യാറാകാനാണ് പ്രതിക്ക് ജഡ്ജിയുടെ നിര്‍ദേശം.
Discussion about this post