പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശവമായി കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ. മുംബൈ ഭീകരാക്രണത്തിന് പിന്നില്‍ എട്ടു തീവ്രവാദികളായിരുന്നു. അതിന്റെ പേരില്‍ പാകിസ്ഥാനെ ഒന്നടങ്കം കുറ്റപ്പെടുത്തേണ്ടതുണ്ടോ എന്ന സാം പിട്രോഡയുടെ ചോദ്യമാണ് വിവാദമായത്.കുറച്ചുപേര്‍ ആക്രമണം നടത്തിയതിന് ആ രാജ്യത്തെ ഓരോ പൗരനെയും കുറ്റപ്പെടുത്തേണ്ടതുണ്ടോ?. ആ രീതിയോട് എനിക്ക് യോജിക്കാനാകില്ലെന്ന് സാം പിട്രോഡ പറഞ്ഞു. സാം പിട്രോഡയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരിക്കുകയാണ്. ഭീകരര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് സമ്മതിക്കുന്നതിന് തുല്യമാണ് സാം പിട്രോഡയുടെ പ്രസ്താവനയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
PM Narendra Modi: The most trusted advisor and guide of the Congress President has kick-started the Pakistan National Day celebrations on behalf of the Congress, ironically by demeaning India’s armed forces. Shame https://t.co/gKqebhhR9l
— ANI (@ANI) March 22, 2019
എട്ടുപേര്‍ വന്നു ചിലത് ചെയ്തു എന്ന് മുംബൈ ഭീകരാക്രമണത്തെ ഉദ്ദേശിച്ച് സാം പിട്രോഡ പറഞ്ഞു. അതിന്റെ പേരില്‍ പാകിസ്ഥാനെ ആക്രമിക്കേണ്ടതില്ല. കുറച്ചുപേര്‍ വന്ന് ആക്രമണം നടത്തിയതിന് ആ രാജ്യത്തെ എല്ലാ പൗരന്മാരെയും കുറ്റപ്പെടുത്തേണ്ടതില്ല എന്ന് സാം പിട്രോഡ പറഞ്ഞു. ആ രീതിയോട് തനിക്ക് യോജിപ്പില്ലെന്നും സാം പിട്രോഡ പറഞ്ഞു.
ഭീകരര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയെ സ്തുതിക്കുന്നവര്‍ സമ്മതിച്ചതിന് തുല്യമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ സൈന്യത്തെ ചോദ്യം ചെയ്യുന്ന നിലപാട് പ്രതിപക്ഷം പതിവായി തുടരുകയാണ്. അതേസമയം തീവ്രവാദികളെ അനുകൂലിക്കുന്ന നിലപാട് ഇവര്‍ തുടരുകയും ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ നിലപാടിനെ ചോദ്യം ചെയ്യണം. രാജ്യത്തെ 130 കോടി ജനങ്ങള്‍ ഇത് ക്ഷമിക്കില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികളെ ഓര്‍മ്മിപ്പിക്കണമെന്നും മോദി പറഞ്ഞു.
ബാലാക്കോട്ടിലെ ഭീകരതാവളം ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നതെന്നും അതിന്റെ സത്യാവസ്ഥ എല്ലാ ഇന്ത്യക്കാര്‍ക്കും അറിയേണ്ടതുണ്ടെന്നും സാം പിട്രോഡ പറഞ്ഞു. എന്താണ് യഥാര്‍ത്ഥത്തില്‍ ആക്രമിച്ചത്. 300 പേരെ യഥാര്‍ത്ഥത്തില്‍ കൊന്നുവോ എന്നും സാം പിട്രോഡ ചോദിച്ചു. ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ആഗോള മാധ്യമങ്ങള്‍ പറയുന്നത്.ഇന്ത്യന്‍ പൗരന്‍ എന്ന് പറയുന്നത് തന്നെ തനിക്ക് മോശമായി തോന്നുന്നുവെന്നും സാം പിട്രോഡ പറയുന്നു.
Discussion about this post