ഓച്ചിറയില്‍ പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മുഖ്യപ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി . മുഖ്യപ്രതിയായ റോഷന് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കിയിരിക്കുന്നത് .
ഓച്ചിറ എസ്.ഐയും സി.ഐയും ചേര്‍ന്ന് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ അന്വേഷണം കരുനാഗപ്പള്ളി അസി.കമ്മീഷ്ണറെ ഏല്‍പ്പിച്ചിരിക്കുകയാണ് .
കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്.
കേസില്‍ നാല് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം പോക്സോ ചുമത്തിയിരുന്നു. നിലവിൽ ബിബിൻ, അനന്തു, പ്യാരി എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇതിൽ പ്യാരിക്കെതിരെ കാപ്പ ചുമത്തും. വഴിയാത്രക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും മറ്റൊരു പോക്സോ കേസിലും പ്യാരി പ്രതിയാണ്.
Discussion about this post