തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി.ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയെയും ,ചീഫ് വിപ്പ് പി.സി ജോര്‍ജിനെയും പിന്തുണച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്.അഴിമതിയ്ക്കെതിരെ ആര് സംസാരിച്ചാലും എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്ന് വിഎസ് പറഞ്ഞു.ഇരുവരും ഇപ്പോള്‍ എന്തു പറയുന്നുവെന്നാണ് നോക്കേണ്ടത്.അഴിമതിയ്ക്കെതിരെയുള്ള നിലപാട് പരിശോധിച്ച ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ സംസാരിച്ചതിന് യുഡിഎഫില്‍ നിന്നും ഇരുവര്‍ക്കും ഏറെ വിമര്‍ശനങ്ങള്‍ വാങ്ങേണ്ടി വന്നിരുന്നു.നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ പിള്ളയ്ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പിള്ളയ്ക്ക് പിന്തുണയുമായി എല്‍ഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post