വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. ഇരുളത്ത് കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പിലെ രണ്ടു വാച്ചര്‍മാര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചര്‍മാര്‍ വനത്തില്‍ നിരീക്ഷണത്തിന് പോയതായിരുന്നു. പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാര്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് വനം വകുപ്പ് കൂട് വെച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്
Discussion about this post