Tehseen-Poonawalla-PTI
ഹോളി ആഘോഷത്തിനിടെ രണ്ട് ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച പാക് വിദേശകാര്യമന്ത്രി ഫവാദ് ഹുസൈന് ചുട്ട മറുപടി നല്കി മഹാരാഷ്ട്ര കോണ്‍ഗ്ര് സെക്രട്ടറിയുടെ സഹോദരന് ഷെഹാദ് പൂനെ വാല.
സംഭവം പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്നമാണെന്ന് സുഷമ സ്വരാജിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഫവാദ് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ അടിമപ്പെടുത്തുന്ന മോദിയുടെ ഇന്ത്യയല്ല. ഇമ്രാന് ഖാന്റെ പുതിയ പാക്കിസ്ഥാനാണിത്. പാക്ക് പതാകയിലെ വെളുപ്പ് നിറം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശത്തിലും താങ്കള്‍ ഇതേ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നും ഫവാദ് ട്വിറ്ററില്‍ കുറിച്ചു. ഇതിനാണ് ഷെഹാദിന്റെ മറുപടി. പാക്കിസ്ഥാനില്‍ നിങ്ങള്‍ കൊന്ന മുസ്ലീങ്ങളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളെ സുഷമാജി സംരക്ഷിച്ചിട്ടുണ്ട് എന്നാണ് ഷെഹാദ് ട്വീറ്റ് ചെയ്തത്.
‘ബഹുമാനപ്പെട്ട മന്ത്രി. ഇന്ത്യന്‍ മുസ്ലിം മാതാവില്‍ പിറന്ന ആളാണ് ഞാന്‍. ഇന്ത്യയുടെ പ്രധാനമന്ത്രിയോ, പ്രസിഡണ്ടോ ആവുക എന്നതാണ് എന്റെ ആഗ്രഹം.ഉപദേശക ബോര്‍ഡില്‍ നിന്ന് താങ്കള്‍ ഒരു അഹമ്മദീയ മുസ്ലീമിനെ പുറത്താക്കിയതറിഞ്ഞു. പാക്കിസ്ഥാനില്‍ നിങ്ങള്‍ കൊന്നൊടുക്കിയ മുസ്ലീങ്ങളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളെ സുഷമാജി സംരക്ഷിച്ചിട്ടുണ്ട്’ -ഷെഹാദ് പൂനെവാല ട്വീറ്റ് ചെയ്തു.
Hon minister, born to a Muslim mother in India: I can dream of one day becoming the president or pm of India. In your #NayaPakistan you kicked out a fellow Ahmadiyya Muslim from an advisory board of #NayaPakistan
Sushma ji has served more Muslims than Muslims you kill in Pak. 1n https://t.co/w8zinMRM8K— Tehseen Poonawalla Official 🇮🇳 (@tehseenp) March 24, 2019
നയാ പാക്കിസ്ഥാനില്‍ ഒരു ഹിന്ദു പ്രസിഡണ്ടോ, പ്രധാനമന്ത്രിയോ ആകുമോ? താങ്കള്‍ നാട്ടിലാകമാനം ചെയ്ത് സേവനത്തേക്കാള്‍ കൂടുതല്‍ സുഷമ സ്വരാജ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കായി ചെയ്തിട്ടുണ്ടെന്നും ഷെഹാദ് ട്വീറ്റ് ചെയ്തു.
Hon minister can a hindu become President / PM of #NayaPakistan ? Hon minister does the taliban not kill fellow Pakiatani muslims ? Sir you are tweeting @SushmaSwaraj ma'am , she serves more Indians incld Muslims than your entire state . Pls deal with #NayaPakistan !
— Tehseen Poonawalla Official 🇮🇳 (@tehseenp) March 24, 2019
ഹോളി സമയത്ത് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ രണ്ട് ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നു ദേശീയ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെ പിന്നീട് ഇസ്ലാമിലേക്കു മതം മാറ്റിയെന്നുമായിരുന്നു വിവരം. നടപടിയില്‍ പ്രദേശത്തെ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.പിന്നാലെ സുഷമ സ്വരാജ് പാക് ഹൈക്കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
പാക്കിസ്ഥാനില്‍ ഹിന്ദു മതവിശ്വാസികളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ക്കെതിരെ ഇന്ത്യ നേരത്തേയും ശബ്ദമുയര്‍ത്തിയിരുന്നു. ബംഗ്ലദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി ആറു വര്‍ഷമായി രാജ്യത്തു തുടരുന്ന കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്കാന് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയിരുന്നു.
Discussion about this post