2010ല്‍ ആപിഎല്‍ ചെയര്‍മാനായിരുന്ന കാലത്ത് കൊച്ചി ഐപിഎല്‍ ടീമിനെ ലളിത് മോദി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഐപിഎല്‍ ടീം അദാനിക്കു ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇടപെടല്‍ അതിനായി ടീം പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പിന്മാറിയില്ലെങ്കില്‍ ഹോം മത്സരങ്ങള്‍ മാറ്റുമെന്നായിരുന്നു ഭീഷണി. ഇതു സംബന്ധിച്ച് ലളിത് മോദി ബിസിസിഐയ്ക്ക് അയച്ച ഇ മെയില്‍ സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.
സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചി ടീമിന്റെ ഓഹരി പങ്കാളിത്തത്തിന്റെ രേഖകള്‍ പുറത്തു വിട്ടത് എന്നും ഇ മെയില്‍ സന്ദേശം വ്യക്തമാക്കുന്നു. ശശി തരൂര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നതായി മോദി ആരോപിച്ചിരുന്നു എന്നും രേഖകള്‍ വ്യക്തമാക്കുന്നു.
Discussion about this post