മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍ .ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം ചിത്രം കാണാനെത്തി.
എറണാകുളം കവിതാ തീയേറ്ററില്‍ ആദ്യ ഷോയ്ക്ക് തന്നെ മോഹന്‍ലാലിനു പൃത്ഥിരാജിനുമൊപ്പം സിനിമ കാണാനെത്തിയത് ആരാധകരെ ആവേശത്തിലാക്കി.മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തിയിരുന്നു.
ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം അച്ഛന് സുകുമാരന്‍ സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തില്‍ മാത്രം നാന്നൂറോളം തീയേറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്തു.
Discussion about this post