ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് പെട്ടെന്ന് ഇടപെടാന്‍ സാധിക്കില്ലെന്നത് നിയമപരമായ വസ്തുതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സുപ്രീംകോടതി റദ്ദു ചെയ്തത് കേരള നിയമത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. അതില്‍ കേന്ദ്രത്തിന് പെട്ടെന്ന് ഇടപെടാന്‍ സാധിക്കില്ല. എന്തെങ്കിലും പഴുത് നിയമത്തിലുണ്ടെങ്കില്‍ കേരള ബിജെപി കേന്ദ്രത്തോട് ആവശ്യപ്പെടും. അക്കാര്യം ബിജെപി ആലോചിക്കും. അത് കൊണ്ട് പന്തളം രാജകുടുംബമോ വിശ്വാസികളോ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ടില്ലെന്ന് പന്തളം രാജകുടുംബം ആക്ഷേപമുന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ നിലപാട് സുതാര്യമാണ്. വിശ്വാസികള്‍ക്ക് വേണ്ടത് ചെയ്യും. അതേ സമയം എല്ലാ തരത്തിലുള്ള വിശ്വാസികളും സൗഹൃദത്തോടെ കഴിയണമെന്നുമാണ് തങ്ങളുടെ നിലപാട്.
ശബരിമലവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണം നടത്താന്‍ അധികാരം ഉണ്ടെങ്കില്‍ അത് വിശ്വാസസംരക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നതിന് ബി.ജെ.പി പരമാവധി ശ്രമിക്കും. ശബരിമലയിലെ വിശ്വാസികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായരീതിയില്‍ ബോധവത്ക്കരണ വിഷയമാക്കാന്‍ ഓരോ ബി.ജെ.പി പ്രവത്തകനും സ്ഥാനാര്‍ത്ഥിക്കും അവകാശം ഉണ്ട്.
ഓരോ മണ്ഡലങ്ങളിലെയും പ്രാദേശികമായ മുഖ്യവിഷയങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നത് അവിടുത്തെ തിരഞ്ഞെടുപ്പ് സമിതിയാണ്. തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ചര്‍ച്ചാ വിഷയം ആകില്ലെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കാര്യം നിയമാനുസരണം ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തുവാന്‍ അവിടെ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും പൂര്‍ണ സ്വാതന്ത്യം ഉണ്ട് . ബിജെപി പ്രചരണസമിതി യോഗത്തില്‍ പങ്കെടുത്ത എന്നോട് മുഖ്യ പ്രചരണവിഷയം എന്താണെന്ന് ചോദിച്ചപ്പോള്‍, ‘വീണ്ടും വേണം മോദി ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പരമാവധി ശ്രമിക്കുമെന്നാണ് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് സംബന്ധിച്ച ചിലഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് കുപ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post