ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ പിസി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി . ആരെക്കുറിച്ചും എന്തും പറയാം എന്നാണോ എന്ന് കോടതി ചോദിച്ചു . സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഈ പരാമര്‍ശം നടത്തുമോ എന്നും കോടതി ചോദിച്ചു .
നടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദു ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് പി.സി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചത് . ഹര്‍ജ്ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി പിസി ജോര്‍ജ്ജിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത് . കേസ് റദ്ദു ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഹര്‍ജി ജോര്‍ജ്ജ് പിന്‍വലിച്ചു . ഹര്‍ജിയിലും നടിയുടെ പേര് പരാമര്‍ശിച്ചതിലും കോടതി അതൃപ്തി രേഖപ്പെടുത്തി .
നടിയുടെ പേര് വെളിപ്പെടുത്തിയതിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടിയ്ക്കെതിരെ നടത്തിയതിനും നെടുമ്പാശ്ശേരി പോലീസാണ് പിസി ജോര്‍ജ്ജിനെതിരെ കേസ് എടുത്തിരിക്കുന്നത് .
Discussion about this post