ജിതിന് ജേക്കബ്-in facebook
നിങ്ങള്‍ വിശേഷങ്ങളൊക്കെ അറിഞ്ഞോ നാട്ടുകാരെ…..? ലൂസിഫര്‍ സിനിമ കിടിലന്‍ ആണെന്നല്ലേ?അത് ശരി തന്നെ, സിനിമ കിടിലന്‍ തന്നെ. അതിലും വലിയ വിശേഷം ഇന്നലെ രാജ്യത്ത് സംഭവിച്ചു.അതെന്താണ്?
സിപിഎം ന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ദേശീയ സെക്രട്ടറി പുറത്തിറക്കി.!എന്തുവാടെ ചിരിക്കുന്നത്? ദേശീയ സെക്രട്ടറി തന്നെടെ. ഒരു ബഹുമാനമൊക്കെ കൊടുക്കടെ.
സിപിഎം നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയോ? എന്തിനാണ്? ആകെയുള്ളത് 543 ലോക്സഭാ സീറ്റുകള്‍. മത്സരിക്കുന്നത് ഏതാണ്ട് 60 സീറ്റില്‍, അതില്‍ വിജയിക്കാന്‍ സാധ്യത ഉള്ളത് 10 ത്തില്‍ താഴെ മാത്രം. ലോക്സഭയില്‍ കോറം തികയ്ക്കാന്‍ വേണം ഏതാണ്ട് 55 സീറ്റ്!
കേരളത്തിലെ 10 സീറ്റില്‍ വിജയിച്ചാല്‍ നരേന്ദ്രമോദിയെ പുറത്താക്കാന്‍ കഴിയുമോ സഖാക്കളേ? ഇന്ത്യ ഭരിക്കാന്‍ വേണ്ടത് 272 സീറ്റ് ആണ്, എന്നിരുന്നാലും തള്ളിനു ഒരു കുറവും ഇല്ല.പെട്ടി ഓട്ടോക്ക് നാഷണല്‍ പെര്‍മിറ്റ് എന്തിനാണ് എന്നൊന്നും ചോദിക്കരുത്. കേരളത്തിലെ മാധ്യമ സഖാക്കളേ വിളിച്ചുകൂട്ടി ദേശീയ സെക്രട്ടറി യെച്ചൂരി അങ്കിള്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക അങ്ങ് പുറത്തിറക്കി.
പ്രകടനപത്രികയുടെ രത്നച്ചുരുക്കം ഇതാണ്:
1 . രാജ്യത്ത് മുഴുവന്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം 18000 രൂപയാക്കും. സഖാക്കള്‍ ഭരിക്കുന്ന കേരളത്തിലെ എല്ലാ തൊഴിലാളികള്‍ക്കും 18000 രൂപ കിട്ടുന്നുണ്ടല്ലോ? അല്ലെ? KSRTC എംപാനല്‍ തൊഴിലാളികള്‍ക്കും, നഴ്സുമാര്‍ക്കും, വസ്ത്ര വ്യാപാരസ്ഥാപങ്ങളിലൊക്കെ പണിയെടുക്കുന്ന
സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ക്കും,സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കും എല്ലാം കേരളത്തില്‍ 18000 രൂപ കിട്ടുന്നുണ്ടോ? അത് ഉറപ്പാക്കിയിട്ട് പോരായിരുന്നോ ഈ 18000 രൂപ ദേശീയ തലത്തില്‍ നടപ്പാക്കാന്‍?
2 . കാര്ഷികോല്പന്നങ്ങള്ക്ക് താങ്ങുവില ഉറപ്പാക്കും
കേരളത്തില്‍ ഇന്നലെ കൂടി ഒരു കര്ഷകന് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസം മാത്രം ആത്മഹത്യാ ചെയ്ത കര്‍ഷകരുടെ എണ്ണം 10 ത്തിന് മുകളിലാണ്.
3. ഓരോ കുടുംബത്തിനും പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം ഉറപ്പിക്കും
കേരളത്തില്‍ മര്യാദക്ക് റേഷന്‍ അരി കൊടുക്കുന്നില്ല. എന്നിട്ടാണ് 35 കിലോ ഭക്ഷ്യധാന്യം കൊടുക്കാന്‍ പോകുന്നത്.
4. മൂന്നിലൊന്ന് വനിതാ സംവരണം പാര്‍ലമെന്റിലും നിയമസഭകളിലും നടപ്പിലാക്കും!
കേരളത്തിലെ ഇവരുടെ സ്ഥാനാര്‍ഥിപ്പട്ടികയിലെ സ്ത്രീകളുടെ എണ്ണം കണ്ടപ്പോള്‍ അത് മനസിലായി. അല്ല ഈ നിയമ സഭകളില്‍ നടപ്പിലാക്കാന്‍ ഇപ്പോള്‍ തടസ്സങ്ങളൊന്നുമില്ല. കേരളത്തില്‍ അങ്ങ് നടപ്പാക്കാന്‍ പാടില്ലായോ?
5. രാജ്യദ്രോഹ നിയമത്തില്‍ മാറ്റം വരുത്തും..
തീര്‍ച്ചയായും അതില്ലെങ്കില്‍ സഖാക്കളുടെ കാര്യം കട്ടപൊകയാകും.
6. ക്ഷേമപെന്ഷന് ആധാര്‍ ഒഴിവാക്കും…
സഖാക്കള്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണത്. കാരണം ആധാര്‍ വന്നതോടെ അവരുടെ തട്ടിപ്പും വെട്ടിപ്പും നടക്കുന്നില്ല. അത് മാറ്റിയേ പറ്റൂ.
7. പ്രധാന പദവികളില്‍ നിയമിക്കപെട്ടത RSS കാരെ ഒഴിവാക്കും..
അപ്പോള്‍ രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും അടക്കം എല്ലാവരും രാജിവെച്ചു പോകേണ്ടിവരുമല്ലോ…..!
പകരം അവിടെ ആരെ നിയമിക്കും എന്നുകൂടി പറയാമായിരുന്നു. ചിറ്റപ്പന്റെയും, ജലീലിക്കയുടെയും
ബന്ധുക്കള്‍ ആ സ്ഥാനങ്ങളില്‍ വരുമായിരിക്കും അല്ലേ..
8. സ്വകാര്യ സ്ഥാപങ്ങളില്‍ പിന്നോക്കക്കാര്‍ക്ക് സംവരണം..
മൂത്ത നേതാവിന്റെ മകളുടെ ബാംഗ്ലൂരിലെ IT കമ്പനിയില്‍ ഇപ്പോള്‍ തന്നെ പിന്നോക്കക്കാര്‍ക്ക് സംവരണം കൊടുക്കുന്നുണ്ടല്ലോ അല്ലേ? നേതാക്കന്മാരുടെ മക്കളുടെ സ്ഥാപങ്ങളില്‍ ആദ്യം സംവരണം നടത്തണം ഹേ.
9. ധനികരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കും..
അപ്പോള്‍ കേരളത്തിലെ സഖാക്കള്‍ കുത്തുപാളഎടുക്കേണ്ടി വരുമല്ലോ. വെറുതെയാണെങ്കിലും
ഇങ്ങനെ പേടിപ്പിക്കല്ലേ..
10. 6000 രൂപ വയോജന പെന്ഷന്
കേരളത്തില്‍ ഇപ്പോഴും കൊടുക്കുന്നത് ഏതാണ്ട് 1100 രൂപ തന്നെയല്ലേ സഖാക്കളേ..!
11. ആള്‍കൂട്ടകൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തും.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നത് കേരളത്തില്‍ ആണെന്ന് പറഞ്ഞത് ഭരണഘടനാ സ്ഥാപനമാണ്. കേരളത്തില്‍ ആദ്യം ആ നിയമം നടപ്പാക്കൂ സഖാക്കളേ.
12. അഫ്സ്പ പോലുള്ള നിയമങ്ങള്‍ ഒഴിവാക്കും.
അല്ലെങ്കിലും അതുപോലുള്ള നിയമങ്ങള്‍ ഉള്ളതുകൊണ്ടാണല്ലോ ഇന്ത്യ ഇന്നും വിഭജിച്ചു പോകാതെ പിടിച്ചു നില്‍ക്കുന്നത്. അപ്പോള്‍ അത് ഒഴിവാക്കാന്‍ സഖാക്കള്‍ മുന്‍കൈ എടുക്കുക തന്നെ ചെയ്യും.
13. വധ ശിക്ഷ ഒഴിവാക്കും…!
തീവ്രവാദികളുടെയും, രാജ്യദ്രോഹികളുടെയും വധശിക്ഷക്കെതിരെ മാത്രമേ സഖാക്കള്‍ ഘോരഘോരം വാദിക്കാറുള്ളൂ. പക്ഷെ തങ്ങള്‍ക്ക് മേല്‍കൈ ഉള്ള സ്ഥലങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ 51 വെട്ടു
വെട്ടി കൊല്ലും!
14. ഇലക്ട്റല്‍ ബോണ്ടുകള്‍ ഇല്ലാതാക്കും..
തീര്‍ച്ചയായും വേണം. ഇലക്ട്റല്‍ ബോണ്ടുകള്‍ ആകുമ്പോള്‍ പിരിച്ച പണത്തിന്റെ കണക്കുകള്‍ കൃത്യമായി കൊടുക്കണമല്ലോ. ഇലക്ട്റല്‍ ബോണ്ട് നിര്‍ത്തലാക്കി പകരം ബക്കറ്റ് പിരിവ് രാജ്യവ്യാപകമാക്കും എന്ന് കൂടി എഴുതി ചേര്‍ക്കമായിരുന്നു !
പാര്‍ട്ടി ആപ്പീസുകളില്‍ ചെല്ലുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും എന്നതുകൂടി കൊടുക്കാമായിരുന്നു സഖാക്കളേ.
അല്ല, നിങ്ങളുടെ വിദേശ നയം എന്തായിരിക്കും?
ഉഷ്ണിക്കണ്ട. വെറുതെ ചോദിച്ചതാ. വാളയാറിനു അപ്പുറത്ത് ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിക്കാന്‍ നിര്‍ത്താന്‍ ആളെ വാടകക്ക് എടുക്കുന്ന പാര്‍ട്ടിക്ക് എന്ത് വിദേശ നയം അല്ലേ…ഞാന്‍ അത് ചോദിക്കാന്‍ പാടില്ലായിരുന്നു!
എന്തായാലും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സന്തോഷത്തിലാണ്. ഇത്തണ അമേരിക്കയെ സഖാക്കള്‍ വെറുതെ വിട്ടു.
ലോക് സഭയുടെ 2% സീറ്റുകളിലേക്ക് പോലും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടിക്ക് എന്തും വിളിച്ചുപറയാമല്ലോ അല്ലേ? പ്രകടന പത്രികയിലൊക്കെ ഓരോന്നും എഴുതിപ്പിടിപ്പിക്കുന്നതില്‍ വിഷമം ഒന്നുമില്ലല്ലോ. നിങ്ങള്‍ക്ക് ഭരണം ഉള്ള സ്ഥലത്ത് നടപ്പിലാക്കി കാണിച്ചിട്ടുവേണമായിരുന്നു ഈ കവലപ്രസംഗം നടത്താന്‍.
ഇത് അണ്ടി ആപ്പീസ് തിരഞ്ഞെടുപ്പല്ല, ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്. ലോക്സഭയുടെ കോറം തികക്കാനുള്ള അംഗങ്ങളുടെ എണ്ണത്തിന്റ അത്ര പോലും മത്സരിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ല. ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും നിങ്ങള്‍ തുടച്ചുനീക്കപ്പെട്ടു.പിന്നെ പ്രകടന പത്രിക എന്നൊക്കെ പറഞ്ഞു പാവപ്പെട്ടവരെ കുറച്ചുനാള്‍ കൂടി പറ്റിക്കാം എന്നുമാത്രം.
https://www.facebook.com/photo.php?fbid=2092685950801199&set=a.234658926603920&type=3&theater
Discussion about this post