ഹൈബി ഈഡന്‍ എംഎല്‍എക്കെതിരെ അമിക്കസ് ക്യൂറിയെ നിയമിച്ചു.ഹൈബി ഈഡനെതിരെയുള്ള ബലാത്സംഗകേസിലാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചിരിക്കുന്നത്.അന്വോഷണം വേഗത്തിലാക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതിക്ക് ഉത്തരവിടാന്‍ അധികാരമുണ്ടോ എന്ന് അമിക്കസ് ക്യൂറി പരിശോധിക്കണം എന്നും കോടതി വ്യക്തമാക്കുന്നു.അഭിഭാഷകയായ മിത സുധീന്ദ്രനെയാണ് അമിക്കസ്ക്യൂറിയായി നിയമിച്ചത്.മെയ് 25ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
Discussion about this post