ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ:ജി മാധവന്‍നായര്‍ക്കെതിരെയുള്ള വധഭീഷണിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത് . കഴിഞ്ഞ ദിവസം രാത്രിയിലാണ് മാധവന്നായരുടെ വീട്ടിലെ ലെറ്റര്‍ബോക്സില്‍ ഭീക്ഷണിക്കത്ത് കണ്ടെത്തിയത് .
ഭീക്ഷണിക്കത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള സി.ഐ.എസ്.എഫിന്റെ ഗണ്മാന് ഉള്‍പ്പടെയുള്ള സുരക്ഷയ്ക്ക് പുറമേ അദ്ദേഹത്തിനു പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് . മോദിയേയും ഇന്ത്യയേയും പിന്തുണയ്ക്കുന്ന മാധവന്‍നായരെ കൊലപ്പെടുത്തും എന്നായിരുന്നു ഭീഷണി സന്ദേശം .
പാകിസ്താന് തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പേരില്‍ ഇംഗ്ലീഷിലായിരുന്നു ഭീഷണിക്കത്ത് . സമീപ വീടുകളിലും മാധവന്നായരുടെ വീട്ടിലും സിസിടിവി ക്യാമറകള്‍ സ്ഥാപിചിട്ടില്ലാത്തതിനാല് കത്ത് ആരാണ് ലെറ്റര്‍ ബോക്സില്‍ ഇട്ടതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചട്ടില്ല .
മാധവന്നായര്ക്ക് ലഭിച്ച ഭീഷണിക്കത്ത് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . ഇടത് കൈകൊണ്ട് എഴുതിയതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്്പഷ്യല് ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ട്.
Discussion about this post