രാഹുല്‍ ബാഹ്യശക്തികളുടെ സമര്‍ദ്ധത്തിന് വഴങ്ങരുതെന്നും വയനാട്ടില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ . എന്നാല്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ അദ്ധ്യക്ഷനായ എം.കെ സ്റ്റാലിന് രംഗത്തെത്തി . ഇടത് പാര്‍ട്ടികള്‍ക്കെതിരെ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ ബിജെപിക്ക് അനുകൂലഘടകമാകും എന്ന് സ്റ്റാലിന് ചൂണ്ടിക്കാട്ടുന്നു .
എന്നാല്‍ ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങരുത് എന്നാണു കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത് .
കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡ് ആയിരിക്കണം . മറ്റു പാര്‍ട്ടിയിലെ നേതാക്കള്‍ കോണ്‍ഗ്രസിനുള്ളിലെ അഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണം . കേരളത്തില്‍ എക്കാലത്തും ഇടത്പക്ഷമാണ് കോണ്‍ഗ്രസിന്റെ എതിരാളികള്‍ . രാഹുല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ദേശീയ തലത്തിലുള്ള ബിജെപി വിരുദ്ധ സഖ്യം തകരില്ലെന്നും , രാഹുലിന്റെ പിന്മാറ്റം കേരളത്തിലെ വിജയ സാധ്യതയെ തന്നെ ബാധിക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെക്കുന്നു .
Discussion about this post