ഗുജറാത്തിലെ ഗാന്ധിനഗറില്‍ എന്‍.ഡി.എയുടെ കരുത്ത്കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം . നേതാക്കള്‍ക്കൊപ്പം ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ ആയിട്ടാണ് ഗാന്ധി നഗറില്‍ പത്രിക നല്കാന് അമിത്ഷാ എത്തിയത് .
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു അമിത് ഷാ പൊതുയോഗ വേദിയിലേക്ക് എത്തിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍.ഡി.എ പ്രതിജ്ഞാബദ്ധമാണെന്നും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കളുടെ ഭാഷയാണ് കോണ്‍ഗ്രസുകാര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
രാജ്നാഥ് സിംഗ് , നിതിൻ ഗഡ്കരി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ , ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ , എല്‍.ജെ.പി സ്ഥാപകന്‍ രാംവിലാസ് പാസ്വാന് അടക്കമുള്ളവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അമിത്ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു .
Discussion about this post