വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് . വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ കേരളത്തിലെ ഇടത്പക്ഷത്തിനെതിരെ പോരാടുക എന്നതാണ് പ്രഥമപരിഗണനയെന്ന് കോണ്‍ഗ്രസ് വെളിവാക്കിയിരിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു .
ബിജെപിയ്ക്കെതിരെ പോരാടുകയെന്ന കോണ്‍ഗ്രസിന്റെ ദേശീയനിലപാടിന് എതിരാണ് ഇത് . കേരളത്തില്‍ ബിജെപിയ്ക്ക് എതിരെ പോരാടുന്ന പ്രഥാന കക്ഷിയാണ് ഇടത്പക്ഷം . കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാവിനെ തെരഞ്ഞെടുത്തത് വഴി കേരളത്തില്‍ ഇടത്പക്ഷത്തെ കോണ്‍ഗ്രസ് ലക്ഷ്യംവയ്ക്കാന്‍ പോകുകയാണ് എന്നാണു അര്‍ത്ഥമാക്കുന്നത് . ഇത് ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ് . ഈ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ പരാജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു .
Discussion about this post