തിരുവനന്തപുരം: അരുവിക്കരയില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി കടന്നു പോകുന്നത് പശ്ചാത്തലമാക്കി റോഡിലുണ്ടായിരുന്ന വലിയ കുഴിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫറെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.
ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിന്റെ ഫോട്ടോഗ്രാഫറായ പീതാംബരനാണ് ആക്രമണത്തിന് ഇരയായത്.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനം നിര്‍ത്തുകയും ഫോട്ടോഗ്രാഫര്‍ റോഡ് ചിത്രീകരിക്കുന്നത് തടയുകയുമായിരുന്നു. തുടര്‍ന്ന് ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ റോഡിലെ കുഴിയ്ക്ക് കാരണം പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ റോഡ് നന്നാക്കാതിരിക്കുകയായിരുന്നു എല്‍ഡിഎഫ് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സംഭവം എന്തായാലും സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ച ആയിരിക്കുകയാണ്.
Discussion about this post