തിരുവനന്തപുരം:പരസ്യപ്രചാരണത്തില്‍ ഇരുമുന്നണികളും ബിജെപിയും ഒപ്പത്തിനൊപ്പം നിന്നിരുന്നു. ഇനിയെല്ലാം വോട്ടര്‍മാരുടെ കയ്യിലാണ്. ഇതിനിടയില്‍ ലഭിക്കുന്ന മണിക്കൂറുകള്‍ പരമാവധി ുപയോഗിക്കുകയാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
രാവിലെ തന്നെ ശബരിനാഥും, ഒ രാജഗോപാലും, എം വിജയകുമാറും വോട്ടര്‍മാരെ കാണാന്‍ ഇറങ്ങി കഴിഞ്ഞു. കഴിയുന്നത്രെ വോട്ടര്‍മാരെ നേരില്‍ കാണാനാണ് സ്ഥാനാര്‍ത്ഥികളുടെ ശ്രമം.
ആടി നില്ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അണികള്‍. ഇതിനായി വീടി കയറിയുള്ള സ്വാഡുകള് രാവിലെ തന്നെ സജീവമാണ്.
പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ തുടങ്ങി. നാളെയാണ് അരുവിക്കര പോളിംഗ് ബൂത്തിലേക്ക് നീങ്ങുക.
Discussion about this post