സ്വദേശാഭിമാനി രാമകൃഷണപിളളയുടെയും സ്വാതന്ത്ര്യസമരസേനാനി വീരരാഘവന്റെയും ഓര്‍മകളില്‍ നിന്നു ആവേശം ഉള്‍കൊണ്ട് നെയ്യാറ്റിന്‍കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രചരണം.
സ്വദേശാഭിമാനി രാമകൃഷണപിളളയുടെയും സ്വാതന്ത്ര്യസമരസേനാനി വീരരാഘവന്റെയും ഓര്‍മകളില്‍ നിന്നാണ് കുമ്മനം രാജശേഖരന്റെ പ്രചാരണ പരിപാടികള്‍ തുടങ്ങിയത്. രാവിലെ രാഷ്ട്രീയസാമൂഹികരംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയശേഷം സ്വദേശാഭിമാനിയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന അരങ്കമുകളിലെ കൂടില്ലാ വീട്ടില്‍ എത്തി. രാമകൃഷ്ണപിള്ളയുടെ ചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് അത്താഴമംഗലത്തെത്തി വീരരാഘവന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കമുകിന്‍കോട് സെന്റ് ആന്റണീസ് പള്ളിയിലും മണക്കോട് അസംബ്ലി സ് ഓഫ് ഗോഡ് പള്ളിയിലും പൊഴിയൂര്‍ പരുത്തിയൂര്‍ സെന്റ് മേരീസ് പള്ളിയിലും സന്ദര്‍ശനം നടത്തി. കുളത്തൂര്‍ ഭാരതീയ വിദ്യാമന്ദിറിലെ വാര്‍ഷികാഘോഷത്തിലും കുമ്മനം പങ്കെടുത്തു. തൊഴുക്കല്‍ ചെമ്പരത്തി വിളയില്‍ എത്തിയ സ്ഥാനാര്‍ഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ശ്രീഭദ്രകാളി ക്ഷേത്രത്തിനു സമീപം നടന്ന വാര്‍ഡ്തല ക്ലസ്റ്റര്‍ യോഗം കുമ്മനം ഉദ്ഘാടനം നിര്‍വഹിച്ചു. സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആലംപൊറ്റ അനിക്കുട്ടന്റെ വീട്ടിലും എത്തി. കൈമനം മാതാഅമൃതാനന്ദമയി മഠം സന്ദര്‍ശിച്ചു.
Discussion about this post