കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീംക്കോടതിയെ സമീപിച്ചു . സംവരണ സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിനും ലഹള നടത്തിയതിനുമുള്ള ശിക്ഷാനടപടികള്‍ ഹാര്‍ദിക് നേരിടുകയാണ് . 2015 ലായിരുന്നു ഹാര്‍ദിക് നേതൃത്വം നല്കിയ ലഹള നടന്നത് .
ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനുള്ള സാധ്യത അസ്തമിക്കുകയായിരുന്നു .
ശിക്ഷ ഒഴിവാക്കാനും അതിലൂടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്നുമാവശ്യപ്പെട്ടാണ് ഹാര്‍ദിക് സുപ്രീംക്കോടതിയെ സമീപിച്ചിരിക്കുന്നത് .
മാര്‍ച്ച് 12 നായിരുന്നു കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ഹാര്‍ദിക് പട്ടേല്‍ ചേര്‍ന്നത് . അന്ന് തന്നെ മത്സരിക്കുമെണ്ണ് ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു . ഗുജറാത്തിലെ ജാംനഗറില്‍ മത്സരിപ്പിക്കനായിരുന്നു കോണ്‍ഗ്രസ് തീരുമാനം .
Discussion about this post