കോണ്‍ഗസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ നീക്കം പാളി. തനിക്കെതിരെയുള്ള ശിക്ഷ റദ്ദാക്കണമെന്ന പട്ടേലിന്റെ ആവശ്യം സുപ്രിം കോടതിയും തള്ളിയതോടെയാണ് ഇത്.
ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. ഇതോടെ ഹാര്‍ദികിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
നേരത്തെ ഇതേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹാര്‍ദിക് സുപ്രിം കോടതിയെ സമീപിച്ചത്.
2015ലെ പട്ടേല്‍ സംവരണപ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപ കേസിലാണ് പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ മെഹ്സാന കോടതിയാണ് 2018 ല്‍ ശിക്ഷ വിധിച്ചത്. പ്രക്ഷോഭത്തിനിടെ ബി ജെ പി എംഎല്‍എ ആയ ഋഷികേഷ് പട്ടേലിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിലാണ് ശിക്ഷ.
Discussion about this post