വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി ജി.സുധാകരന് രംഗത്ത്.എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്ന് ജി.സുധാകരന് പറഞ്ഞു.വടക്കേ ഇന്ത്യയില്‍ നിന്നും ആര്‍എസ്എസിനെ പേടിച്ചാണ് രാഹുല്‍ വയനാട്ടില്‍ വന്നിരിക്കുന്നതെന്നും ജി.സുധാകരന് പരിഹസിച്ചു.
പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ്. കേരളത്തിലേക്ക് നിങ്ങള്‍ വരണ്ട. ഇവിടെ ബിജെപിയെ നിലം തൊടീക്കില്ലെന്നും ജി സുധാകരന് പറഞ്ഞു. തമ്മില്‍ വെട്ടാനാണ് കോണ്‍ഗ്രസ്സ് പറയുന്നതെന്നും ജി സുധാകരന് ആരോപിച്ചു.
Discussion about this post