നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സിയുടെ മൂന്ന് സ്കാനിയ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.മുംബൈ ആസ്ഥാനമായ കമ്പനിയില്‍ നിന്നും വാടകയ്ക്ക് എടുത്തതാണ് ബസുകള്‍ . ഇത്തരത്തില്‍ പത്ത് സ്കാനിയ ബസുകളും പത്ത് ഇലക്ട്രിക് ബസുകളും വാടകയ്ക്ക് എടുത്തിട്ടുണ്ട് . ഓരോ സ്കാനിയ ബസും ഒന്നരലക്ഷത്തിനു മുകളില്‍ നികുതി തുക നല്‍കാനുണ്ട് . ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും വീഴ്ച വരുത്തിയതിനാലാണ് ബസുകള്‍ പിടിച്ചെടുത്തത് എന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി .
കഴിഞ്ഞ ശനിയാഴ്ച രാത്രി അപകടത്തില്‍പ്പെട്ട ബംഗളുരു സര്‍വീസ് നടത്തുകയായിരുന്ന സ്കാനിയ ബസിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ നികുതിയടച്ചട്ടില്ല എന്ന് വ്യക്തമായിരുന്നു .
മോട്ടോര്‍ വാഹനവകുപ്പ് വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ് . മുംബൈ ആസ്ഥാനമായ സ്ഥാപനത്തില്‍ നിന്നുമാണ് ബസുകള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത് . ഇന്ധനം നിറയ്ക്കേണ്ടത് കെ.എസ്.ആര്.ടി.സിയും . അറ്റകുറ്റ പണികള്‍ , ജീവനക്കാരുടെ ശമ്പളം , നികുതി ഇവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തവുമാണ് .
Discussion about this post