എം.ടിയുടെ നോവലായ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് ബി.ആര് ഷെട്ടി. എം.ടിയും സംവിധായകനായ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് സിനിമ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറാന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി . മറ്റാരുടെയെങ്കിലും തിരക്കഥയില്‍ മഹാഭാരതം സിനിമയാക്കുമെന്നും അദ്ദേഹം പറഞ്ഞു .
കരാര്‍ കാലാവധി അവസാനിച്ചിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം അരംഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോനെ എതിര് കക്ഷിയാക്കി എം.ടി കോടതിയെ സമീപിക്കുകയായിരുന്നു . തിരക്കഥ തിരികെ വേണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു എം.ടി കോടതിയെ സമീപിച്ചത് . കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം റദ്ദ് ചെയ്യണമെന്നും എം.ടി ആവശ്യപ്പെട്ടിരുന്നു .
അതെ സമയം കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതി കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് തിരക്കഥ ഉപയോഗിക്കാനുള്ള വിലക്ക് ശ്രീകുമാര്‍ മേനോനെതിരെ നിലനില്‍ക്കുന്നുണ്ട് .
Discussion about this post