രാഷ്ട്രീയ നേതാക്കളെ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഹസിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം . മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത് . സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയോട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം .
ഷാഹിദാ കമാൽ സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടുവെന്ന കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലിന്റെ പരാതിയിലാണ് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് .
ജുഡീഷ്യൽ അധികാരമുള്ള വനിത കമ്മീഷൻ അംഗമായിരിക്കെ രാഷ്ട്രീയ ചായ്വോടെ പെരുമാറരുതെന്ന് വനിത കമ്മീഷൻ നിയമത്തിൽ പറയുന്നുണ്ട് ഈ പെരുമാറ്റച്ചട്ടം ഷാഹിദ കമാല്‍ ലംഘിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത് .
Discussion about this post