പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വെള്ളിയാഴ്ചത്തെ റിലീസ് തീയതി മാറ്റി ആദ്യഘട്ട വോട്ടെടുപ്പിനു തൊട്ടടുത്ത ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 11 ന് ആരംഭിക്കും. ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു.’ഒരു സിനിമയുടെ റിലീസ് തിയതി സംബന്ധിച്ച് തങ്ങള്‍ക്കൊന്നും ചെയ്യാനില്ല’ എന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയുടെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post