ഇന്ത്യയ്ക്കെതിരായി പാക്കിസ്ഥാന് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലമായി തുടരുന്നതാണെന്ന് മുന്‍ നയതന്ത്ര വിദഗ്ധന്‍ രാജീവ് ദോഗ്ര.ഇത് പാക് അധികാരികളുടെ അറിവോടെ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘വെയര്‍ ബോര്‍ഡേഴ്സ് ബ്ലീഡ് : ആന്‍ ഇന്‍സൈഡേഴ്സ് അക്കൗണ്ട് ഓഫ് ഇന്‍ഡോ- പാക് റിലേഷന്‍സ് ‘ എന്ന തന്റെ പുസ്കതത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1993ലെ ബോംബെ സ്ഫാടനത്തെക്കുറിച്ച് അന്നത്തെ പാക്കിസ്ഥാന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിനു വ്യക്തമായ അറിവുണ്ടായിരുന്നു. പാക്കിസ്താന് ആറ്റോമിക് എനര്‍ജി കമ്മീഷന്റെ മുന്‍ ചെയര്മാന് മുനീര്‍ അഹമ്മദ് ഖാന് തന്റെ പുസ്തകത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇതിനു തെളവാണ്. പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ ബോംബെ സ്ഫോടനത്തില്‍ ഇടപെടല്‍ നടത്തിയതു വഴി ഏറെ അപകടകരമായ നീക്കമാണ് നവാസ് ഷെരീഫ് നടത്തിയതെന്ന് അന്നത്തെ പാക് പ്രസിഡണ്ട് ഗുലാം ഇഷാക് ഖാന് പ്രധാനമന്ത്രിയെ ശാസിച്ചിരുന്നതായാണ് പുസ്തകം പറയുന്നത്.
ബോംബെ സ്ഫോടന പരമ്പരകളുടെ സൂത്രധാരന്മാരായ മെമന്‍ സഹോദരന്മാര് ഇന്ത്യില്‍ നിന്നും പലായനം ചെയ്ത് കറാച്ചിയില്‍ എത്തിയപ്പോള്‍ പാക്കിസ്ഥാന് അതിഥികളായി ആദരിച്ചതില്‍ ഗുലാം ഇഷാക് ഖാന് അന്ന് ആശ്ചര്യം പ്രകടിപ്പിച്ചതും പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.
പാക്കിസ്ഥാനില്‍ താന്‍ പങ്കെടുത്ത വിരുന്നു സല്‍ക്കാരത്തില്‍ മെമന്‍ സഹോദരന്മാരെ കണ്ടതും ദോഗ്ര ഓര്ത്തെടുക്കുനനുണ്ട്. തന്നെ കണ്ടപ്പോള്‍ ഇരുവരും അവിടെ നിന്നും ഓടിയൊളിച്ചു എന്നും അദ്ദേഹം പറയുന്നു.
Discussion about this post