ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിക്കുമെന്ന് റോയിട്ടേഴ് സര്‍വേ.ബി.ജെ.പി.യുടെ വിജയം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും സര്‍വെയില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒരേ അഭിപ്രായമാണ് പങ്കുവെച്ചത്.
തൊഴിലില്ലായ്മ നിരക്ക്, ജി.ഡി.പി വളര്‍ച്ച, എന്നിവയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകള്‍ 47 ശതമാനം സാമ്പത്തിക വിദഗ്ദര്‍ക്കും വിശ്വസനീയമായി തോന്നിയില്ലെന്നും സര്‍വെ പറയുന്നു. എന്നാല്‍ 53 ശതമാനം സാമ്പത്തിക വിദഗ്ദ്ധരും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ വിശ്വസനീയമാണെന്നാണ് വിലയിരുത്തിന്നത്
നാളെ പ്രഖ്യാപിക്കുന്ന ധന നയത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ കുറച്ചേക്കുമെന്നും സര്‍വെ പറയുന്നു. റിപ്പോ നിരക്കില്‍ കാല് ശതമാനം ഇളവാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്.
Discussion about this post