ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് രണ്ട് കേസുകളില്‍ ജാമ്യം.
ചിത്തിരാട്ട പൂജാനാളില്‍ തൃശുര് സ്വദേശിയായ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞ കേസില്‍ പ്രകാശ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പൊലീസ് പിടിയിലാകാതിരുന്ന പ്രകാശ് ബാബു പമ്പ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജയില്‍ നിന്ന് കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രകാശ് ബാബു പത്രിക നല്കി. ജയില്‍ നിന്നാണ് അദ്ദേഹം പ്രതിനിധികള്‍ മുഖേന പത്രിക നല്‍കിയത്. ജയിലില്‍ നിന്ന് പത്രിക നല്കാന് റാന്നി കോടതി അനുമതി നല്‍കിയിരുന്നു.
Discussion about this post