ഫ്രാന്‍സിലെ ഗ്രനോബിളില്‍ ഐഎസ് ഭീകരാക്രമണം. ഗ്യാസ് ഫാക്ടറിക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു തൊഴിലാളിയെ ഭീകരര്‍ കഴുത്തറുത്തു കൊന്നു ശേഷം ശരീരം അറബി ലിഖിതങ്ങളുള്ള തുണിയിട്ടു മൂടി. കാറിലെത്തിയ രണ്ടംഗ സംഘം ഫാക്ടറിക്കുള്ളിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. ഇതിനു ശേഷം ഫാക്ടറിക്കു നേരെ ഭീകരര്‍ ഗ്യാസ് ബോംബാക്രമണം നടത്തി. സംഭവത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഓരാള് അറസ്റ്റിലായിട്ടുണ്ട്.
Discussion about this post