ലോക്സഭാ മണ്ഡലങ്ങളായ പത്തനംതിട്ട,ആറ്റിങ്ങല്‍,ചാലക്കുടി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു.നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് കമ്മീഷന് അംഗീകാരം നല്‍കിയത്.
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമനല്‍ കേസുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയ സഹാചര്യത്തില്‍, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് വീണ്ടും പത്രിക സമര്‍പ്പിച്ചത്.
ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും വീണ്ടും പത്രിക സമര്‍പ്പിച്ചിരുന്നു.കേസുകളുടെ എണ്ണം കൃത്യമായി സൂചിപ്പിക്കാതിരുന്നതിനാല് ആദ്യം നല്കിയ പത്രിക പിന്‍വലിച്ചാണ് വീണ്ടും പത്രിക നല്‍കിയത്.
ചാലക്കുടി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എ.എന്‍.രാധാകൃഷ്ണനും വീണ്ടും പത്രിക സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.ആദ്യം നല്കിയ സത്യവാങ് മൂലത്തില്‍ ഏഴ് കേസുകളുണ്ടെന്നാണ് എ.എന്‍.രാധാകൃഷ്ണന് പറഞ്ഞിരുന്നത്.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എ.എന്‍.രാധാകൃഷ്ണനെതിരെ 146 കേസുകള്‍ ഉണ്ടെന്നാണ് അറിയിച്ചത്.ഇതേ തുടര്‍ന്നാണ് എ.എന്‍.രാധാകൃഷ്ണന് പത്രിക സമര്‍പ്പിച്ചത്.
Discussion about this post