തൊടുപുഴയില്അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസ്സുകാരന് മരിച്ചു . ഗുരുതരമായ പരിക്കേറ്റ് അബോധാവസ്ഥയിലായ ബാലനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിന് ശേഷം വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു . 11.35 യോടെയാണ് മരണം സ്ഥിതീകരിച്ചത് .
ഇന്നലെയും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കൈവരിക്കാതെ സാഹചര്യത്തില്‍ കുട്ടി വെന്റിലേറ്ററിൽ തുടരട്ടെ എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരുടെ സംഘം നല്‍കിയത്. തുടര്‍ച്ചയായി പത്താം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍ തുടരുന്നത്.
Discussion about this post