മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത സംവിധായകന് വിനയന് പങ്കുവച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.ഇപ്പോഴിതാ
ഒരു ചിത്രകാരന് മോഹന്‍ലാലിനെ രാവണനായി വരച്ചിരിക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് വിനയന്. ” ഇതിഹാസ കഥാപാത്രം രാവണനായി
ശ്രീ.മോഹന്‍ ലാല്‍ ചിത്രകാരന്റെ ഭാവനയില്‍” എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
https://www.facebook.com/directorvinayan/photos/a.1459274167655701/2250270955222681/?type=3&__xts__%5B0%5D=68.ARC80E3lyAyNm-NuS0F35ndPZb3zzgP7pJ7DpQ6xmZyF2GkqIZRv5oFtUJPvR_D2TE_RwXAUt6EMkH83zFDxIg7BWrF3m-l1X8rXcZs-1jQYddOfgvgzM2U4xq2CTGaPyzv-in2CaCu4bfs9lgV7Kxmeu6iSRDn94CXoAbCOuZfEPae9dRhmyzYljzI9CCt3c3B8SePuH75MwiWo7GkinbuUvQBNywWNgY9CYfUaAwDwT9NmyhyllbH_-0Yq2s8crW64mVIRvl7ZVrPoxWw12fOalpSRw8PxV8vnuZAhY4c3Pw_R3ucsemviEUB0VRb2OgL7im76V4dzhuHmYjZEpLOW-ajx&__tn__=-R
എന്നാല്‍ ചിത്രത്തെക്കുറിച്ച് വിനയന്റെ പ്രതികരണം ഇതായിരുന്നു’മോഹന്‍ലാലിനെ വച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന് എന്ന കഥാപാത്രം ഉണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍ വരച്ചു തന്ന ചിത്രമാണ് ഞാന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. അത് പരിഗണയില്‍ ഉള്ള ഒരു കാര്യമാണ്, അതല്ലാതെ ആ കഥാപാത്രം ഫിക്സ് ചെയ്തിട്ടില്ല’.
‘നമ്മുടെ പുരാണം രാവണനെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അതെന്റെ മനസ്സില്‍ കിടപ്പുണ്ട്. അതൊരു വലിയ പ്രൊജക്റ്റ് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’എന്നും വിനയന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
.
Discussion about this post