ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി നാളെ പുറത്തിറക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി . 2019 വര്‍ഷത്തേക്കുള്ള ബിജെപിയുടെ നയവും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
അഴിമതിയില്ലാത്ത സര്‍ക്കാരിനാണ് ബിജെപി ശ്രമിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെയാണ് ആവശ്യം. ബിജെപി പ്രചരണത്തിന്റെ പ്രധാന പ്രമേയം ഒരിക്കല്‍ക്കൂടി മോദി എന്നതായിരിക്കും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു പ്രമേയം കൂടി ബിജെപി അവതരിപ്പിക്കുന്നുണ്ട്. ജോലി ചെയ്യുന്ന സര്‍ക്കാര്‍ എന്നതായിരിക്കും ഇതെന്നും ജെയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post