ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് താക്കീത് നല്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ മന്ത്രിയ്ക്ക് കത്ത് നല്കി. ‘ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ഇടത്പക്ഷത്തിനു വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും “മെന്ന മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി.
ചീഫ് സെക്രടറി മുഖേനയാണ് മന്ത്രിയ്ക്ക് കത്ത് നല്‍കിയത് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നും . ദൈവത്തിന്റെ പേരില്‍ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ദൈവനാമത്തില്‍ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത് ജനപ്രാതിനിധ്യനിയമം സെക്ഷന്‍ 123 അനുസരിച്ച് കുറ്റകരമാണ് എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് .
കണ്ണൂരില്‍ പി ജയരാജന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു കടകംപള്ളിയുടെ വിവാദ പ്രസ്താവന.
Discussion about this post