ജമ്മു: ഭീകരരുടെ ആക്രമണത്തില്‍ വെടിയേറ്റ ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മ മരിച്ചു. ഇന്ന് രാവിലെയാണ് ചന്ദ്രകാന്ത് ശര്‍മക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ശര്‍മ്മയുടെ സുരക്ഷാ ജീവനക്കാരനും വെടിയേറ്റിരുന്നു. സുരക്ഷാ ജീവനക്കാരന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രകാന്ത് ശര്‍മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശര്‍മയെ പിന്തുടര്ന്നെത്തിയ തീവ്രവാദി സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്ക്കുയായിരുന്നെന്ന് കിഷ് വാര് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ശക്തി പഥക് പറഞ്ഞു. ഇയാളുടെ മരണത്തിന് പിന്നാലെ ഭദേര്‍വ ജില്ലയിലും കിഷ് വാര് ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ജമ്മുവിലെ ആശുപത്രിയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിലെ ജോലിക്കാരനാണ് ചന്ദ്രകാന്ത് ശര്‍മ്മ. ആശുപത്രിയ്ക്കകത്തേക്ക് തോക്കുമായി എത്തിയ ആള് ശര്‍മ്മയും, അദ്ദേഹത്തിന്റെ സുരക്ഷ ഗാര്‍ഡായ പോലിസ് ഉദ്യോഗസ്ഥനനും നേരെ വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ജമ്മുവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാവിന് ഭീകരരുടെ വധഭീഷണി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷം മേഖലയില്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാര്‍, സഹോദരന് അജിത് എന്നിവരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
J&K: Medical Assistant Chandrakant Sharma working at district hospital in Kishtwar injured in an attack by terrorists, his PSO shot dead. Sharma is also associated with the RSS
— ANI (@ANI) April 9, 2019
Discussion about this post