ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാവും, പ്രതിപക്ഷ നേതാവുമായ ബി.എസ് യെദ്യൂരപ്പ. കോണ്‍ഗ്രസ് ,ജെ.ഡി.എസ് സഖ്യത്തില്‍ അസംതൃപ്തരായ 8 എം.എല്‍.എമാരെങ്കിലും ബി.ജെ.പിയില്‍ ചേരുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.മനോരമ ന്യൂസിന് നല്കിയ പ്രതികരണത്തിലാണ് മുന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍.
22 ലോക്സഭ സീറ്റുകളെങ്കിലും നേടുകയെന്നാണ് യെദ്യൂരപ്പയുടെ ലക്ഷ്യം.ആ കരുത്തില്‍ കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി സംസ്ഥാന ഭരണം പിടിക്കാനാകുമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു.
കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകത്തില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്താകുമെന്ന വാദം ശരിയല്ലെന്നും യെദ്യൂരപ്പ പറയുന്നു.
കര്‍ണാടകയില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തലുകള്‍. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ പടലപിണക്കങ്ങള്‍ അവര്‍ക്ക് തിരിച്ചടിയാണ്. ദേവഗൗഡയുടെ തട്ടകങ്ങളില്‍ പോലും വലിയ വെല്ലുവിളിയാണ് ഇത്തവണ ബിജെപി ഉയര്‍ത്തുന്നത്. നിരവധി ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇനിയും അത് തുടരുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
Discussion about this post