രണ്ട് ദിവസം മുന്‍പ് ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ കമ്യൂണിസ്റ്റ് ഭീകരര്‍ കൊലപ്പെടുത്തിയ ബിജെപി എം എല്‍ എ ഭീമ മാണ്ഡ്വിയുടെ കുടൂംബം മുഴുവന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവിടെ വോട്ടു ചെയ്തു. ഭീകരരുടെ ഭീഷണിയ്ക്ക് പുല്ലുവില നല്‍കിയാണ് മുഴുവന്‍ രാഷ്ട്രത്തിനു മാതൃകയാകാനായായി തങ്ങളുടെ കുടൂംബനാഥന്റെ വിയോഗത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ തന്നെ ആ കുടുംബം മുഴുവന്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരബാധിത പ്രദേശമായ ദന്തേവാഡയില്‍ വോട്ടുചെയ്യാനെത്തുന്നവരെ ഭീകരവാദികള്‍ ഭീഷണിപ്പെടുത്തുന്നതും ഭീതി വിതച്ച് ജനങ്ങളെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിപ്പിയ്ക്കുന്നതും പതിവാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭീമ മാണ്ഡ്വിയും അദ്ദേഹത്തിന്റെ അംഗരക്ഷകരായ നാലു സുരക്ഷാഭടന്മാരും മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഭീകരരുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും തിരഞ്ഞെടുപ്പ് നേരത്തേ നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്നും പ്രഖ്യാപിച്ച ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രദേശത്തെ കളക്ടര്മാരോടൂം പോലീസിനോടൂം വേണ്ടുന്ന മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി വകവയ്ക്കാതെ ജനങ്ങള്‍ വന്‍ തോതില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. 77 ശതമാനം പോളിങ്ങ് ആണ് ഈ പ്രദേശത്ത് നടന്നത്.
Discussion about this post