മസാല ബോണ്ട് ഇടപാടില്‍ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഇക്കാര്യത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു .
പ്രതിപക്ഷ നേതാവ് എന്നാ നിലയ്ക്ക് ഞാന്‍ ജനങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കുമ്പോള്‍ എന്നെ രാജ്യദ്രോഹിയെന്നും വികസനവിരോധിയെന്നും വിളിച്ച് അക്ഷേപിക്കുകയാണ് . ഇത് എന്റെ കുടുംബത്തെ ബാധിക്കുന്ന വിഷയമല്ല . ഉത്തരവാദിത്തം നിറവേറ്റാതെ എന്നെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിക്കുന്ന തോമസ് ഐസക്കിന്റെ നടപടി തീരെ തഴംതാഴ്ന്നതാണ് . തിരിച്ച് ഞാന്‍ അതിന് മുതിരുന്നില്ല .
തോമസ് ഐസക് എനിക്ക് വിവരമില്ല എന്ന് പറഞ്ഞു നടക്കുകയാണ് . ഏതായാലും അദ്ധേഹത്തിന്റെ അത്രേം വിവരം എനിക്കില്ല . ഞാന്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദധാരിയാണ് . കയറില്‍ എനിക്ക് പി.എച്ച്.ഡിയില്ല എന്നതൊരു സത്യമാണ് . അത് കൊണ്ട് തന്നെ എനിക്ക് വിവരം പഠിപ്പിക്കാന്‍ ഐസക്ക് വരേണ്ട . തനിക്ക് മാത്രമേ കേരളത്തില്‍ വിവരമുള്ളൂവെന്ന ധാരണ അദ്ദേഹം മാറ്റണം . കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ ഏറ്റവുമധികം പൊതുക്കടം കെട്ടിവച്ച ഒരു ധനകാര്യമന്ത്രിയാണ് ഐസക്ക് എന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post