ആഗ്ര :ഓടുന്ന ട്രെയിന്‍ മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ മൂന്നു യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവമുണ്ടായത്.
ഇന്നലെ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥികളാണ് ഓടുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. മൊറാദാബാദ് സ്വദേശിയായ യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ഡല്‍ഹിയി സ്വദേശി അഫ്സല് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ആഗ്രയിലേക്ക് കാറില്‍ പോകുന്നതിനിടെ മുന്നിലെ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് സെല്‍ഫിയെടുക്കാനായി സംഘം കാര്‍ നിര്‍ത്തുകയായിരുന്നുവെന്ന് ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളും സെല്‍ഫിയെടുക്കാന്‍ നിന്നെങ്കിലും ട്രെയിന്‍ അടുത്തെത്തിയപ്പോളേക്കും ചാടി രക്ഷപ്പെടുകയായിരുന്നു.
ഓടുന്ന ട്രെയിന്‍ ഏറ്റവും അടുത്ത് എത്തിയപ്പോള്‍ സെല്‍ഫി പകര്‍ത്താനുള്ള ശ്രമത്തിലായിരുന്നു സംഘമെന്ന് കോസി സ്റ്റേഷനിലെ അഡീഷണല്‍ സ്റ്റേഷന് ഓഫീസര്‍ സഞ്ജയ് കുമാറും പറഞ്ഞു.സെല്‍ഫി ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം.
Discussion about this post