ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് വോട്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 എന്ന ജനകീയ സംഘടന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വന്റി 20യെ ബെന്നി ബെഹന്നാന്‍ വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ട്വിന്റി 20 യുടെ ആരോപണം.ട്വന്റി 20 സംഘടനയെ അധിക്ഷേപിച്ച ബെന്നി ബെഹനാന് കിഴക്കമ്പലത്തുകാരുടെ വോട്ട് നല്‍കേണ്ടതില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഞായറാഴ്ച വന്‍
ഞായറാഴ്ച വന്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ട്വന്റി 20.
ട്വന്റി 20യെ മ്ലേച്ഛമായ ഭാഷയില്‍ കളിയാക്കി കൊണ്ട് രണ്ട് പത്രസമ്മേളനങ്ങള്‍ ബെന്നി ബെഹനാന്‍ നടത്തിയെന്ന് സംഘടന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. . ഈ തിരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വെല്ലുവിളി. ഇതില്‍ പ്രതിഷേധിച്ച്് ബെന്നി ബെഹനാനെ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി വാര്‍ഡു തല യോഗങ്ങള് വിളിച്ചു ചേര്‍ക്കുകയാണെന്ന് ട്വന്റി 20 നേതാക്കള്‍ പറഞ്ഞു.
ഇരുപത്താറായിരത്തോളം വരുന്ന വോട്ടര്‍മാര്‍മാര്‍ ഈ പഞ്ചായത്തിനകത്തുണ്ട്. അതില്‍ 80 ശതമാനം ആളുകളും ട്വന്റി 20ക്ക് ഒപ്പം നില്‍ക്കുന്നവരാണ്. അവരുടെ വോട്ടുകള്‍ ബെന്നി ബെഹനാന്റെ പെട്ടിയില്‍ വീഴാതിരിക്കുന്ന സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ട്വിന്റി 20 നേതൃത്വം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനങ്ങളില്‍ കിഴക്കമ്പലത്തെ ട്വന്റി 20 സംഘടനയെ അറിയില്ലെന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും കിഴക്കമ്പലം പഞ്ചായത്തിലേക്ക് അല്ലെന്നുമുള്ള ബെന്നി ബെഹനാന്റെ പരിഹാസമാണ് കിഴക്കമ്പലം ജനതയെ ചൊടിപ്പിച്ചത്. ഇതേ വാചകങ്ങളുമായുള്ള പോസ്റ്ററുകളും മണ്ഡലത്തില്‍ പ്രചരിച്ചിരുന്നു. എന്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനകീയ പ്രതിഷേധമായാണ് ട്വന്റി-20 രൂപീകരിച്ചത്. ഇടത് പക്ഷത്തോടുള്ള വിയോജിപ്പ് അവര്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ ട്വന്റി-20 എതിര്‍ക്കുന്നതിനാല്‍ അവരുടെ ഇരുപതിനായിരത്തോളം വരുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് എന്‍ഡിഎ
Discussion about this post