ശബരിമല ദര്‍ശനം നടത്തി മടങ്ങിയ അയ്യപ്പഭക്തര്‍ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ധനം. കാര്‍ തുടര്‍ച്ചയായി ഹോണ്‍ അടിച്ചെന്ന് ആരോപിച്ച് പെരുമ്പാവൂരില്‍ വെച്ചാണ് ബൈക്ക് യാത്രക്കാരനായ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അയ്യപ്പഭക്തരെ ക്രൂരമായി മര്‍ദ്ധിച്ചത്.
പാലക്കാട് സ്വദേശികളും കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരുമായ പ്രഫുല്ല ചന്ദ്രന് , മകന് കാര്‍ത്തിക്ക് , ഒപ്പമുണ്ടായിരുന്ന ദിനേശ് , മനോജ് എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്.
പെരുമ്പാവൂര്‍ പുല്ലുവഴി ഭാഗത്ത് വെച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ പ്രകോപനം. വാഹനത്തിന് മുന്നില്‍ നിരന്തരം പ്രകോപനമുണ്ടാക്കി തടസ്സം സൃഷ്ടിക്കുകയും ഹോണ്‍ അടിച്ചതോടെ ബൈക്കില്‍ നിന്നും ഇറങ്ങി പ്രഫുല്ല ചന്ദ്രനേയും തടയാനെത്തിയ മകന് കാര്‍ത്തിക്കിനെയും മര്‍ദ്ധിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത സഹയാത്രികര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ആളുകള്‍ കൂടിയതോടെ ഒരു സംഘം അവിടെയ്ക്കെത്തി ഇയാളെ രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. മര്ദ്ധനമേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിങ്ങോള്‍ സ്വദേശിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ശ്രീജിത്താണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്ത് പോലീസെത്താന്‍ വൈകിയതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈന്ദവസംഘടനകള്‍ സംയുക്തമായി പ്രതിഷേധയോഗം ചേര്‍ന്നു.
Discussion about this post