നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുന്നതിനായി ഓസ്ട്രേലിയയിലെ മികച്ച ജോലി ഉപേക്ഷിച്ചെത്തിയ കര്‍ണാടക സ്വദേശിയുടെ തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ച.
കഴിഞ്ഞ ദിവസം മംഗലൂരുവില്‍ മോദി പങ്കെടുത്ത ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ 41 കാരനായ സുധീന്ദ്ര ഹെബറുമുണ്ടായിരുന്നു.സിഡ്നി വിമാനത്താവളത്തിലെ സ്ക്രീനിംഗ് ഓഫീസറെന്ന ഉയര്‍ന്ന തസ്തികയിലുള്ള ജോലി ഉപേക്ഷിച്ചാണ് നാട്ടിലേക്ക് എത്തിയിരിക്കുന്നത് . ഒന്നര വര്‍ഷത്തെ സേവനം ഉപേക്ഷിച്ചാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി സുധീന്ദ്ര ഇന്ത്യയിലേക്ക് തിരികെയെത്തിയത് .
തനിക്കേറെ പ്രിയപ്പെട്ട നേതാവായ മോദി വീണ്ടും അധികാരത്തില്‍ എത്തണം എന്നതാണ് സുധീന്ദ്രയുടെ ആഗ്രഹം . ജോലി ഉപേക്ഷിക്കാന്‍ മറ്റൊരു കാരണം കൂടി സുധീന്ദ്രയ്ക്ക് മുന്നിലുണ്ട് . ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെ മാത്രം അനുമതി നല്കിയ ചുരുങ്ങിയ അവധി അധികൃതര്‍ നീട്ടിനല്‍കില്ലെന്ന കണക്കുക്കൂട്ടലാണ് ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ . വരാനിരിക്കുന്ന ഈസ്റ്റര്‍ ഉള്‍പ്പടെയുള്ള അവധിദിവസങ്ങളില്‍ വിമാനത്താവളത്തില്‍ വലിയതോതില്‍ തിരക്ക് അനുഭവപ്പെടും . അതിനാല്‍ ഈ സമയത്ത് അവധിനീട്ടി നല്കാന് സാധ്യതയില്ലെന്ന് മനസിലാക്കിയ സുധീന്ദ്ര കടുത്ത തീരുമാനത്തിലേക്ക് കടക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന മറ്റു രാജ്യങ്ങളുടെ വാക്കുകളില്‍ അഭിമാനം കൊള്ളുന്ന വ്യക്തിയാണ് സുധീന്ദ്ര . ഇതിനെല്ലാം കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ തന്നെയാണ് എന്നാണു സുധീന്ദ്രവിലയിരുത്തുന്നത്. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി അതിര്‍ത്തിയില്‍ പോകാന്‍ തനിക്ക് സാധിക്കില്ല . എന്നാല്‍ അതിന് പകരമായി സമ്മതിദാനവകാശമെങ്കിലും വിനിയോഗിക്കേണ്ടത് അനിവാര്യമാണ് എന്നാണു സുധീന്ദ്രയുടെ പക്ഷം.
Discussion about this post