ഡല്‍ഹി: തന്റെ പേരില്‍ വ്യാജകത്ത് പ്രചരിക്കുന്നുവെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി പരാതി നല്കി.ജോഷി എല്‍.െക. അദ്വാനിക്ക്് അയച്ചതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിപക്ഷ ഐഡികള്‍ പ്രചരിക്കുന്ന കത്തിനെതിരെയാണ് ജോഷി പരാതി നല്‍കിയത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോഷി പരാതിയില്‍ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷം മുരളി മനോഹര്‍ ജോഷി എല്‍.കെ.അദ്വാനിക്ക് അയച്ചെന്ന പേരില്‍ ഒരു കത്ത് വാട്സാപ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളില്‍ 8-10 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തില്‍ പറയുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിന് സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ കുടുംബാംഗങ്ങള്‍ പുറത്താക്കിയിട്ടും കുടുംബം വിട്ടുപോകാന്‍ മനസ്സ് വരുന്നില്ലെന്നും ജോഷി കത്തില്‍ വെളിപ്പെടുത്തുന്നു.
ജോഷിയുടെ ലെറ്റര്‍ പാഡില്‍ എഎന്‍ഐ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെയാണ് കത്ത്.
എന്നാല്‍ ഇത്തരമൊരു കത്ത് പുറത്തുവിട്ടിട്ടില്ലെന്നു എഎന്‍ഐ പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post