തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെന്‍കുമാര്‍.ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നത് . ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. .കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.
8 ലക്ഷം വോട്ട് കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ കിട്ടുമെന്നാണ് ടിപി സെന്‍കുമാറിന്റെ കണക്ക്. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും.
സിപിഎം ശബരിമല വിഷയത്തെ ഭയക്കുന്നു. കര്‍മ്മ സമിതിയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്ത നടപടിയില്‍ കോടതിയെ സമീപിക്കുമെന്നും ടിപി സെന്‍കുമാര്‍ പത്തനംതിട്ടയില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് വിവിധ സ്ഥലങ്ങളില്‍ ശബരിമലകര്‍മ്മസമിതി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ജില്ലയില്‍ സ്ഥാപിച്ചിരുന്ന ഇരുപത്തിനാല് ഫ്ളക്സ് ബോര്‍ഡുകളില്‍ 8 എണ്ണമാണ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.
Discussion about this post