ഡല്‍ഹി : രാഷ്ട്രീയ പ്രവര്‍ത്തകന്റെ പൊതുജീവിതം സംശുദ്ധമായിരിക്കണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. ജനങ്ങളുടെ വിശ്വാസവും ധാര്‍മികതയുമാണ് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത്. പുതിയ വിവാദത്തെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. എന്നാല്‍ മുന്‍പ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് അദ്വാനി ഓര്‍മിപ്പിച്ചു.
ജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരിലുള്ള വിശ്വാസം വലിയ ഉത്തരവാദിത്വമാണ്. അതിനാല്‍ തന്നെ പൊതുജീവിതത്തില്‍ സംശുദ്ധത വേണമെന്നും അഡ്വാനി പറയുന്നു.
1996ല്‍ എംപിയായിരിക്കെയാണ് ഹവാല ഇടപാടില്‍ അദ്വാനിയുടെ പേരില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവയ്ക്കുകയും പിന്നീട് ഹവാല കേസില്‍ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞതിന് ശേഷം 1998ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുകയായിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തു. അതിനാല്‍ ജനങ്ങളോട് കൂറുകാണിക്കുകയെന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ബംഗാളി പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്വാനിയുടെ വാക്കുകള്‍.
ലളിത് മോദിയെ സഹായിച്ചതുമായി ബന്ധപ്പെട്ട് സുഷമ സ്വരാജും വസുന്ധരെ രാജെയും ആരോപണങ്ങള്‍ നേടിടുന്നതിനിടയില് അദ്വാനിയുടെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.. അഴിമതി അരോപണങ്ങള്‍ വന്ന സമയത്ത് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ യും രാജിവച്ച സംഭവം ഓര്‍മ്മിപ്പിച്ച അദ്വാനി വിഷയത്തില്‍ ബിജെപി സ്വീകരിക്കുന്ന നിലപാടിനെതിരായ സൂചനയാണ് നല്‍കിയതെന്നാണ് വിലയിരുത്തല്‍.
Discussion about this post