കോട്ടയം: ബാര്‍ കോഴ കേസില്‍ അത്യന്തികമായി സത്യം ജയിക്കുമെന്ന് മന്ത്രി കെ എം മാണി. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നും കുറ്റം ചെയ്യാത്തതിനാല്‍ ആത്മവിശ്വാസമുണ്ടെന്നും കെ എം മാണി പ്രതികരിച്ചു.
അന്തിമതീരുമാനം വരട്ടെ അപ്പോള്‍ പ്രതികരിക്കാം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ കൃത്രിമ തെളിവുകളും വ്യാജ രേഖ ചമയ്ക്കലുമൊക്കെ പുറത്തുവന്നല്ലോ എന്നും കെഎം മാണി പാലായില്‍ പറഞ്ഞു.
Discussion about this post