പുല്‍വാമ ആക്രമണത്തിന് പിന്നാലെ തെരഞ്ഞെടുപ്പുകൂടി വന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായി ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഹൈവേയില്‍ പൊതുഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഏപ്രില്‍ ഏഴുമുതല്‍ മെയ് 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് പൊതുഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് സുരക്ഷാവിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ജമ്മു കശ്മീരിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് ആറിന് അവസാനിക്കും.
Discussion about this post