ഉത്തര്‍പ്രദേശിലെ ലഖനൗ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പുനം. ശത്രുഘ്നന്‍ സിന്‍ഹയാകട്ടെ ബീഹാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും. യുപിയില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സഖ്യമില്ലാതെ കൊമ്പു കോര്‍ക്കുകയാണ്. ഇതിനിടയിലാണ് എസ്പി സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന് നല്കാല് ചടങ്ങില്‍ ഭര്‍ത്താവാ ശത്രുഘ്നന്‍ സിന്‍ഹ പങ്കെടുത്തത്.
ശത്രുഘ്നനന്‍ സിന്‍ഹയുടെ സാന്നിധ്യം ലഖ്നൗവിലെ എസ്പി നേതാക്കളെയും അണികളെയും ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തിനാണ് ശത്രുപക്ഷത്തുള്ള പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ നോമിനേഷന് നല്കാന് കൂടെ കൂട്ടിയതെന്നാണ് അവരുടെ ചോദ്യം. ഭര്‍ത്താവായിരിക്കാം, അതെല്ലാം കുടുംബത്ത് രാഷ്ട്രീയത്തില്‍ ശത്രുപക്ഷത്താണെങ്കില്‍ അത് അങ്ങനെ തന്നെ കാണണം എന്നാണ് എസ്പി നേതാക്കളുടെ പക്ഷം.
ഇത് സംബന്ധിച്ച ചോദ്യത്തിന് ശത്രുഘ്നന്‍ സിന്‍ഹ നല്കിയ മറുപടി ഇതാണ്. ”മത്സരിക്കുന്നത് എന്റെ ഭാര്യയാണ്,കുടുംബത്തലവന് എന്ന നിലയില്‍ അവരെ പിന്തുണക്കേണ്ടതും കൂടെ നില്‍ക്കേണ്ടതും തന്റെ കടമയാണ്”
ലഖ്നൗ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെതിരെയാണ് പൂനം മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആചാര്യ പ്രമോദ് കൃഷ്ണനും മത്സരിക്കുന്നു. എതായാലും ലനൗവിലെ ശത്രുഘ്നന്‍ സിന്‍ഹയുടെ സാന്നിധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും എസ്പി പ്രവര്‍ത്തകരെയും ഒരു പോലെ അസ്വസ്ഥരാക്കുന്നുണ്ട്. പക്ഷേ അതെല്ലാം അവഗണിക്കുകയാണ് ശത്രുഘ്നന്‍ സിന്‍ഹ.
നേരത്തെ ബിജെപിയിലായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ മോദിയേയും, കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് പാര്‍ട്ടിയ്ക്ക് തീരാതലവേദനയായിരുന്നു. പാര്‍ട്ടി ഇത്തവണ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മാറി. ബീഹാറിലെ പാട്നാ സാഹിബില്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരെയാണ് സഖ്യസ്ഥാനാര്‍ത്ഥിയായി ശത്രുഘ്നന്‍ സിന്‍ഹ മത്സരിക്കുന്നത്.
ഇതിനിടയില്‍ കുടുംബനാഥനെന്ന പേരും പറഞ്ഞ് ഇടയ്ക്കിടെ ലഖനൗ മണ്ഡലത്തില്‍ നടനെത്തിയാല് അത് പൊല്ലാപ്പാവും എന്ന ആശങ്കയിലാണ് എസ്പിയും കോണ്‍ഗ്രസും.
Discussion about this post