അഹമ്മദാബാദ് : ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന്റെ ഹെലികോപ്റ്റർ പാടത്തിറക്കാൻ അനുമതി നിഷേധിച്ച് കർഷകൻ.മഹാസാഗർ ജില്ലയിലെ ലുണാവാഡയിലേക്കുള്ള ഹാർദികിന്റെ ഹെലികോപ്റ്റർ യാത്ര ഇതോടെ ഉപേക്ഷിച്ചു.
പിന്നീട് അഹമ്മദാബാദിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ലുണാവാഡയിലേയ്ക്ക് ഹാർദിക് കാറിലാണ് യാത്ര ചെയ്തത്.
നേരത്തെ കർഷകനായ വിനയ് പട്ടേൽ ഹാർദിക്കിന്റെ കോപ്റ്റർ ഇറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് നിഷേധിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഹാർദിക് ഇവിടെ എത്തിയത്.അടുത്തിടെയാണ് ഹാർദിക് കോൺഗ്രസിൽ ചേർന്നത്.
Discussion about this post